ലാഭസാധ്യത തേടി പെപ്സിക്കോ കൂടുമാറുന്നു ലാഭകരമല്ലാത്ത ജ്യൂസ് ബ്രാന്‍ഡുകളെ കയ്യൊഴിയും
പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കള്‍ ലാഭസാധ്യത തേടി കൂടുമാറുന്നു. ട്രോപ്പിക്കാന ഉള്‍പ്പടെയുള്ള ജ്യൂസ് ബ്രാന്‍ഡുകള്‍ കൈയൊഴിയുന്നതായി പെപ്‌സികോ പ്രഖ്യാപിച്ചു. കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ നിന്നാണ് ലാഭകരമല്ലാത്ത ബ്രാന്‍ഡുകള്‍ ഒഴിവാക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ഇവരുടെ ലക്ഷ്യം.
ഉപഭോക്തൃ അഭിരുചികള്‍ കണക്കിലെടുത്താണ് കോര്‍പറേറ്റുകള്‍ ചുവടുമാറുന്നത്. വടക്കന്‍ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വില്‍ക്കാന്‍ ധാരണയായിട്ടുമുണ്ട്. ഫ്രഞ്ച് സ്വകാര്യ ഇക്വിറ്റി സ്ഥാനമായ പിഎഐ പാര്‍ട്ണേഴ്സിന് ആണ് കമ്പനി പ്രമുഖ ജ്യൂസ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്.
പഴച്ചാറുകള്‍ ഉള്‍പ്പടെയുള്ളവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ ഉപഭോക്താക്കള്‍ വ്യാപകമായി അവയില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയിരുന്നു.
അതേസമയം, ആന്റി ഓക്‌സിഡന്റുകളടങ്ങിയ ആരോഗ്യ പാനീയങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ താല്‍പര്യം. കാപ്പി ഉള്‍പ്പടെയുള്ളവയുടെ ഉപഭോഗം വര്‍ധിക്കുകയുമാണ്